എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻകീഴ് ജനിച്ചവനായി നിയോഗിച്ചയച്ചത്
അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലയ്ക്കു വാങ്ങിയിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ.
നിങ്ങൾ മക്കൾ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രേ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു ~ഗലാത്യർ 4
“ചിലപ്പോൾ ഞാൻ ഏകാന്തത അനുഭവപ്പെടുന്നു, അവരിവിടെ എത്രമാത്രം ഏകാന്തത അനുഭവിച്ചിട്ടുണ്ടാകുമെന്ന് അത് എന്നെ അത്ഭുതപ്പെടുത്തുന്നു” എന്ന് ആസ്റ്റീരിയ പറഞ്ഞു. മയക്കുമരുന്നിന് അടിമകളായ നിരവധി ആളുകൾ താമസിക്കുന്ന താൽക്കാലിക കൂടാര നഗരമായ എൽ കാമ്പമെന്റോയിലേക്ക് ക്രിസ്തുമസ് കൊണ്ടുവന്ന ഒരു വിശ്വാസാധിഷ്ഠിത കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ഡയറക്ടർ ആയിരുന്നു അവർ.
“തെരുവിലുള്ളവർക്ക് അവധിക്കാലം എത്ര ബുദ്ധിമുട്ടാണെന്ന് അവർ ശ്രദ്ധിച്ചു. അങ്ങനെ, ഉപേക്ഷിക്കപ്പെട്ട സൂചികൾക്കിടയിൽ ഒരു ക്രിസ്തുമസ് ട്രീ സ്ഥാപിക്കാനും; അവർക്ക് സമ്മാനങ്ങളും ചൂട് ഭക്ഷണ പാനീയങ്ങളും കൊണ്ടുവന്ന് നൽകിയും, ക്രിസ്തുമസ് കരോൾ ഗാനങ്ങൾക്ക് അവൾ നേതൃത്വം നൽകിയും ക്രിസ്തുവിന്റെ സ്നേഹം പ്രകടിപ്പിക്കുവാൻ അവൾ തീരുമാനിച്ചു. പ്രതികരണം ഹൃദ്യമായിരുന്നു, ഭവനരഹിതരായ പലരും അവരുടെ കുടുംബാംഗങ്ങൾ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുകയും പ്രാർത്ഥനയ്ക്കായി ആവശ്യപ്പെടുകയും ചെയ്തു.
“എൽ കാമ്പമെന്റോയിലെ ജനങ്ങളെ സേവിക്കുന്നതിലൂടെ, ആസ്റ്റീരിയയും സംഘവും ക്രിസ്തുമസ്സിന്റെ യഥാർത്ഥ സന്ദേശം ചിത്രീകരിക്കുന്നു-തന്റെ പുത്രനായ യേശുവിലൂടെ നമ്മെ കാണാൻ വന്ന ദൈവത്തിന്റെ സമ്മാനം. പൗലോസ് ഗലാത്യർക്ക് എഴുതിയതുപോലെ, “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻകീഴ് ജനിച്ചവനായി നിയോഗിച്ചയച്ചത് അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലയ്ക്കു വാങ്ങിയിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ” (ഗലാത്യർ 4:4-5). നാമെല്ലാവരും തെറ്റ് ചെയ്താലും, അവന്റെ അവകാശികളും മക്കളും ആകുവാൻ ദൈവം നമ്മെ ക്ഷണിക്കുന്നു (വാക്യം 7). തെരുവുകളിൽ വസിക്കുന്നവരെയും മാളികകളിൽ താമസിക്കുന്നവരെയും തന്റെ രക്ഷാകര കൃപയെന്ന തന്റെ സമ്മാനം സ്വീകരിക്കുവാൻ അവൻ വിളിക്കുന്നു.
“യേശുവിലൂടെ ദൈവം നമുക്ക് ക്രിസ്തുമസ് എന്ന യഥാർത്ഥ സമ്മാനം നൽകുന്നു. ഈ സ്നേഹസമ്മാനം നമുക്ക് സ്വീകരിക്കാം, പങ്കുവെക്കാം.
-എമി ബൗഷർ പൈ
ക്രിസ്തുമസ് എന്താണെന്ന് നിങ്ങൾ ആദ്യം മനസ്സിലാക്കിയത് എപ്പോഴാണ്? ക്രിസ്തുമസ്സിന്റെ യഥാർത്ഥ സമ്മാനം നിങ്ങൾ എങ്ങനെയാണ് മറ്റൊരാളുമായി പങ്കിട്ടത്?
യേശുവേ, ഈ രാത്രിയിൽ വീടില്ലാത്തവർക്ക് ആശ്വാസമേകൂ, നിന്റെ കൃപയുടെ വാഹകനാകുവാൻ, പ്രായോഗികമായ വഴികളിൽ അങ്ങയുടെ സ്നേഹം പങ്കിടാൻ, എന്നെ സഹായിക്കൂ.