ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ,
ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു.
ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്ന്: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.
അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു.
ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു.
നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം.
അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും.
അവൻ യാക്കോബുഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയുകയില്ല എന്നു പറഞ്ഞു.” ~ലൂക്കൊസ് 1
നാലുവയസ്സുകാരി കെയ്റ്റ്ലിൻ ആ മുറിയിലെ മറ്റൊന്നും ശ്രദ്ധിച്ചില്ല. തൂക്കിയിട്ടിരിക്കുന്നതും പൊതിഞ്ഞിരിക്കുന്നതുമായ സമ്മാനങ്ങളെക്കുറിച്ചുള്ള ചിന്തകൾ അവൾക്കുണ്ടായിരുന്നില്ല. പുൽകൂടും അതിലെ കഥാപാത്രങ്ങളുമായി മാത്രം കളിക്കുന്നതിൽ അവൾ സംതൃപ്തയായിരുന്നു. മേരിയുടെയും ജോസഫിന്റെയും കുഞ്ഞിന്റെയും പ്രതിമകൾ ചലിപ്പിച്ചുകൊണ്ട് ചെയ്യുന്ന മറ്റൊരു കാര്യമാണ് എന്റെ ശ്രദ്ധയാകര്ഷിച്ചത്; അവൾ പാടുകയായിരുന്നു “മേരി, നിനക്കറിയാമോ?…” ആവർത്തിച്ച്, ആവർത്തിച്ച് – മറ്റുള്ളവർക്കൊപ്പം അവൾ ആ വാക്കുകൾ പാടി.
മേരിയെ കൈയിൽ പിടിച്ചുകൊണ്ട്, അവളുടെ അമൂല്യ പൈതൽ ആരാണെന്ന് അറിയാമോ എന്ന് അവൾ അവളോട് ശക്തമായി ചോദിച്ചു.
മേരിയോട് കെയ്റ്റ്ലിൻ ചോദിച്ച ചോദ്യം, നാം എല്ലാവരും ഉത്തരം നൽകേണ്ട സുപ്രധാന ചോദ്യമാണ്. അവൻ സാത്താന്റെ തല തകർക്കുമെന്ന് ഉല്പത്തി 3:15-ൽ പ്രവചിച്ചിരിക്കുന്നത് യേശുവിനെക്കുറിച്ചാണെന്ന് നമുക്കറിയാമോ – അവന്റെ കുരിശിലെ മരണത്താൽ സാത്താന്റെയും പാപത്തിന്റെയും മരണത്തിന്റെയും മേൽ വിജയം നേടാൻ? അവൻ യെശയ്യാവ് 53-ൽ വാഗ്ദത്തം ചെയ്യപ്പെട്ട മിശിഹായാണെന്നും നൂറുകണക്കിനു വർഷങ്ങൾക്ക് ശേഷം ബേത്ലഹേമിൽ ജനിക്കുമെന്ന് മീഖാ പ്രവചിച്ച ശിശുവാണെന്നും നമുക്കറിയാമോ? (5:2).
അവന്റെ നാമം – യേശു – എന്നതു, “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും” എന്നാണ് അർത്ഥമാക്കുന്നത് എന്ന് നമുക്കറിയാം (മത്തായി 1:21). മേരിയുടെ ആ കുഞ്ഞ് വളർന്ന്, ലോകരക്ഷകനായി കുരിശിൽ മരിക്കുവാൻ തന്നത്താൻ തിരഞ്ഞടുത്തു എന്നും നമുക്കറിയാം (ലൂക്കോസ് 1:31; 2:30-32).
“അത്യുന്നതന്റെ പുത്രൻ” (1:32), അവനെ അറിയാനും അവനാൽ സ്നേഹിക്കപ്പെടാനും നമ്മെ ക്ഷണിച്ചു. നമ്മുടെ വിലയേറിയ രക്ഷകനായ യേശുവിനെ ഓരോ ദിവസവും കൂടുതൽ കൂടുതൽ അറിയുവാൻ നമുക്ക് തീരുമാനിക്കാം!
– ഡേവ് ബ്രാനൺ
നിങ്ങൾക്ക് ആരാണ് ക്രിസ്തു? അവനെക്കുറിച്ചുള്ള നിങ്ങളുടെ അറിവിലും അവനോടുള്ള സ്നേഹത്തിലും നിങ്ങൾ എങ്ങനെയാണ് വളരുന്നത്?
ഈ വർഷത്തെ ക്രിസ്തുമസ് വേളയിൽ, സ്വർഗ്ഗസ്ഥനായ പിതാവേ, ഇനിയും അനേകം ആളുകൾക്ക് യേശു ആരാണെന്ന് മനസ്സിലാക്കാനും അവനെ തങ്ങളുടെ രക്ഷകനായി വിശ്വസിക്കാനും ഇടവരട്ടെ.